Flash News

‘സവര്‍ക്കറെ പഠിച്ചുകൊണ്ട് വിമര്‍ശിക്കണം’; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐ യൂണിയന്‍

കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസില്‍ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും ഉള്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് എസ്എഫ്‌ഐ കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയന്‍. വിമര്‍ശനാത്മകമായി സവര്‍ക്കറേയും പഠിക്കണം, ജെഎന്‍യും സര്‍വ്വകലാശാലയില്‍ പോലും ഗോള്‍വാക്കറെ പഠിപ്പിക്കുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എംകെ ഹസ്സന്‍ പറഞ്ഞു.

‘ഇതെല്ലാം പഠിച്ച് വിമര്‍ശനാത്മകമായിട്ട് കൈകാര്യം ചെയ്യണമെന്നാണ് സര്‍വ്വകലാശാല യൂണിയന്റെ നിലപാട്. നമ്മള്‍ എല്ലാ ആളുകളേയും കുറിച്ച് പഠിക്കണം. ഏത് മതഗ്രന്ഥത്തെ വിമര്‍ശിക്കുമ്പോഴും അതിനെ കുറിച്ച് പഠിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘപരിവാറിനെ എതിര്‍ക്കുന്നത് ജെഎന്‍യു ക്യാമ്പസാണ്. അവിടെ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. എംഎ പൊളിറ്റികിസില്‍ മാത്രമല്ല, എല്ലാവരും പഠിക്കണം. സവര്‍ക്കറെ പഠിച്ചുകൊണ്ട് വിമര്‍ശിക്കണം.’ എംകെ ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *