ഒരു കുഞ്ഞിന് ജന്‍മം നല്‍കിയില്ലെങ്കിലും ഒരുപാടുപേരുടെ അമ്മയാണ്, സന്തോഷം പങ്കുവെച്ച് ഷക്കീല

ഒരു കാലത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച ഷക്കീല ഇന്ന് ഒരുപാടുപേരുടെ അമ്മയാണ്. തമിഴ് പ്രേക്ഷകര്‍ നല്‍കിയ അകമഴിഞ്ഞ സ്‌നേഹത്തിന് നന്ദി അറിയിച്ചിരിക്കുകയാണിപ്പോള്‍ താരം.

സ്റ്റാര്‍ വിജയ് ചാനലിലെ കുക്ക് വിത്ത് കോമാളി സീസണ്‍ 2 റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ ശേഷം മുമ്പുള്ളതിനേക്കാള്‍ ആരാധകരെയാണ് ഷക്കീലയ്ക്ക് ലഭിച്ചത്. അതും ഒരമ്മയ്ക്കു ലഭിക്കുന്ന സ്‌നേഹം മറ്റു മത്സരാര്‍ത്ഥികളില്‍ നിന്നും തനിക്ക് ലഭിച്ചതായും നടി തുറന്നു പറയുന്നു. ഇത് ജീവിതത്തില്‍ ലഭിച്ച മറ്റേതൊരു നേട്ടത്തേക്കാളും മഹത്തരമാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

” ആദ്യം തന്നെ ഞാന്‍ നിങ്ങളോടെല്ലാം നന്ദി പറയുകയാണ്. റിയാലിറ്റി ഷോയിലൂടെ നിങ്ങള്‍ എനിക്കു തന്ന പിന്തുണയാണേ് രണ്ടാം സ്ഥനം നേടാന്‍ എന്നെ സഹായിച്ചത്. നിങ്ങളുടെ പ്രതികരണങ്ങള്‍ക്കും എനിക്കു തന്ന അകമഴിഞ്ഞ സ്‌നേഹത്തിലും ഞാന്‍ സന്തോഷവതിയാണ്” താരം പറഞ്ഞു. ഒരു കുഞ്ഞിനെ പ്രസവിക്കാതെ തന്നെ അമ്മ എന്ന വിളിപ്പേരിലൂടെ ഞാന്‍ ഒരുപാടുപേരുടെ അമ്മയായെന്നും ഷക്കീല വ്യക്തമാക്കി.

ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രത്തിനു പോലും വെല്ലുവിളി ഉയര്‍ത്തി ഷക്കീലയുടെ പടം ഹിറ്റ് ലിസ്റ്റിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത നടി ചെന്നെയിലാണ് താമസം. തനിക്ക് കൂട്ടായി ഒരു മകളെ ദത്തെടുത്തതായും താരം മുമ്പ് വ്യക്തമാക്കിയിരുന്നു. ഫാഷന്‍ ഡിസൈനറായ ട്രാന്‍സ്‌ജെന്‍ഡര്‍ മില്ലയാണ് ഷക്കീലയുടെ മകള്‍. മാതൃദിനത്തില്‍ മകള്‍ക്കൊപ്പം ഷക്കീല പങ്കുവെച്ച ചിത്രവും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *