കുഞ്ചാക്കോ ബോബനല്ല, ശാലിനിയുടെ ആദ്യ നായകനായെത്തിയത് മറ്റൊരു ബാലതാരം

ശാലിനിയുടെ ആദ്യ നായകന്‍ ആരാണെന്ന് ചോദിച്ചാല്‍ പലരും നല്‍കുന്ന ഉത്തരം ഒരു പക്ഷെ കുഞ്ചാക്കോ ബോബന്‍ എന്നായിരിക്കും. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ അല്ല മറ്റൊരു ബാലതാരമാണ് ആദ്യം ശാലിനിയുടെ നായകനായെത്തിയത്. മുത്തോടുമുത്ത് എന്ന ചിത്രത്തില്‍ ബേബി ശാലിനിയെ നോക്കി ‘ഈ ഐസ്മിഠായി പോലത്തെ പെണ്ണ് ഏതാണെന്ന് ചോദിച്ച ബാലതാരമുണ്ട്. ഹരിദേവ് കൃഷ്ണന്‍. നന്ദി വീണ്ടും വരിക എന്ന ചിത്രത്തിലുള്‍പ്പെടെ അഞ്ചോളം സിനിമയിലും നിരവധി സീരിയലുകളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട് ഹരിദേവ് കൃഷ്ണ്‍. എന്നാല്‍ പിന്നീട് ഏറെക്കാലത്തേക്ക് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. നിലവില്‍ ഡിസൈനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

മുത്തോടുമുത്ത് എന്ന ചിത്രത്തില്‍ ശങ്കറിന്റെ കുട്ടിക്കാലമാണ് ഹരിദേവ് കൃഷ്ണന്‍ അവതരിപ്പിച്ചത്. തുരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹ്രസ്വചിത്രങ്ങളിലൂടെ താരം അഭിനയരംഗത്തേക്ക് മടങ്ങിയെത്തി. അതേസമയം താരം വീണ്ടും അഭിനയരംഗത്തേക്ക് എത്തിയതിന് പിന്നിലുമുണ്ട് ഒരു കഥ. ഒരിക്കല്‍ ഫേസ്ബുക്കില്‍ കുഞ്ചാക്കോ ബോബന്‍ അല്ല താനാണ് ശാലിനിയുടെ ആദ്യ നായകന്‍ എന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് വൈറലായതോടെയാണ് പലരും വീണ്ടും അഭിനയിക്കാന്‍ പറഞ്ഞത്. അതേതുടര്‍ന്നാണ് വീണ്ടും അഭിനയിക്കുന്നതിനെക്കുറിച്ച് സീരിയസായി ചിന്തിച്ചതെന്നും ഹരിദേവ് കൃഷ്ണന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *