Flash News

മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത; സൂപ്പർ താരം ടീമിൽ തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്ത. പരിക്കുമൂലം ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാതിരുന്ന പേസ് ബൗളര്‍ മുഹമ്മദ് ഷമി കായികക്ഷമത തെളിയിച്ച് തിരിച്ചെത്തി. ഷമി ഇന്ന് ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം നടത്തിയ ഷമിക്ക് ചെറിയ പരിക്കുള്ളതിനാല്‍ നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കുകയായിരുന്നു. ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമായി ബാറ്റിംഗിലും തിളങ്ങിയ ഷമി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.n

Comments: 0

Your email address will not be published. Required fields are marked with *