Flash News

കോലിയുള്ള കാലത്തോളം ടെസ്റ്റ് ക്രിക്കറ്റ് നീണാൾ വാഴും: ഷെയ്ൻ വോൺ

ഇംഗ്ലണ്ടിനെതിരേ ഓവലിൽ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ത്യൻ നായകൻ കോലിയെ പുകഴ്ത്തി ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണും. കോലിയുള്ള കാലത്തോളം ടെസ്റ്റ് ക്രിക്കറ്റ് നീണാൾ വാഴുമെന്ന് വോൺ പറഞ്ഞു.

” ഒരു നായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യം ടീം അദ്ദേഹത്തിൽ വിശ്വസിച്ച് അദ്ദേഹത്തിന് വേണ്ടി കളിക്കുക എന്നതാണ്. നിങ്ങൾ വിരാട് കോലിയെ ശ്രദ്ധിക്കുക- അദ്ദേഹത്തെ മറ്റുള്ള താരങ്ങൾ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന് പിന്നിൽ നിന്ന് അവർ ശക്തി പകരുന്നുമുണ്ട്.- ഇപ്പോൾ നമ്മുക്ക് എല്ലാവർക്കും കോലിയോട് നന്ദി പറയാൻ തോന്നുന്നുണ്ട്”- വോൺ പറഞ്ഞു.

” കോലി ഇന്ത്യയെ നയിച്ചത് നോക്കൂ- അദ്ദേഹത്തെ അവർ വിശ്വസിക്കുന്നു, വിശ്വാസമെന്നത് ഒരു കായിക ഇനത്തെ സംബന്ധിച്ച് ഏറ്റവും മഹത്തായ കാര്യമാണ്. നിങ്ങൾ എത്ര നല്ല ടീമായാലും ക്യാപ്റ്റനിൽ വിശ്വാസമില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും നേടാൻ സാധിക്കില്ല”

” കോലിയും ഇന്ത്യൻ ടീമിലെ അംഗങ്ങളും തമ്മിലുള്ള വിശ്വാസം മികച്ചതാണ്. കോലിയുള്ള കാലത്തോളം ടെസ്റ്റ് ക്രിക്കറ്റും അതിന്റെ ഭംഗിയോടെ തന്നെ നിലനിൽക്കും, പ്രിയപ്പെട്ട കോലി നിങ്ങൾ കുറേകാലം കൂടി ക്രിക്കറ്റ് മൈതാനത്ത് ഉണ്ടാകണം”. ഷെയിൻ വോൺ കൂട്ടിച്ചേർത്തു.

Comments: 0

Your email address will not be published. Required fields are marked with *