‘വെരി കൂൾ’, ദളപതിയെ കുറിച്ച് ഷാരുഖ് ഖാന്റെ കമന്റ്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ പുതിയ ചിത്രം ദളപതി 65 ന്റെ പോസ്റ്റർ പുറത്തുവന്നതോടെയാണ് ആരാധകർ ആവേശത്തിലായത്. അതിനിടെ പോസ്റ്ററിനെക്കുറിച്ചുള്ള ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമയിൽ 29 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ഷാരുഖ് ഖാൻ കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കാൻ എത്തിയിരുന്നു. അതിനിടെയാണ് വിജയേക്കുറിച്ച് ഒരു വാക്കു പറയണമെന്ന് ഒരു ആരാധകൻ ആവശ്യപ്പെട്ടത്.

ഇതിനു മറുപടിയായി വിജയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ഷാരുഖ് കുറിച്ചത് വെരി കൂൾ എന്നാണ്. വിജയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ എത്തിയത്. ദളപതി 65 എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിനിമയുടെ പേരും നിർമാതാക്കളായ സൺ പിക്ചേഴ്സ് വെളിപ്പെടുത്തി. നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര്. ഒരു ടെലിസ്കോപ്പിക് ഷോട്ട്ഗൺ പിടിച്ചു നിൽക്കുന്ന വിജയന്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *