Flash News

ഷാരൂഖ് ഖാന്റെ അപരനോ ? ആരാണ് ഇയാൾ

 

ബോളിവുഡ് കിംഗ് ഖാൻ ഷാരുഖ് ഖാനെ ഒന്ന് കാണാൻ കൊതിക്കുന്നവർ എത്രപേരുണ്ട്. മന്നത്തിന്റെ മുന്നിൽ ഷാരൂഖിനെ ഒരു നോക്ക് കാണാൻ കൊതിക്കുന്നവർ ഒരുപാട്പേരുണ്ട്. ഇപ്പോളിതാ ഷാരൂഖിന്റെ അപരൻ എത്തിയിരിക്കുകയാണ്. ഇബ്രാഹിം ഖാദ്രി എന്ന് പേരുള്ള ഷാരുഖാന്റെ അതെ മുഖ സാദൃശ്യമുള്ള ഇയാൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. പല തവണ ഷാരുഖ് ഖാൻ ആണെന്ന് തെറ്റിദ്ധരിച്ച് ജനം ഇബ്രാഹിം ഖാദ്രിയെ വളയുകയും അലറി വിളിക്കുകയും, സെൽഫിയെടുക്കാൻ ശ്രമിക്കുകയുമെല്ലാം ചെയ്തിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു.

ഹ്യൂമൻസ് ഓഫ് ബോംബേ എന്ന പേജിലൂടെയാണ് ഇബ്രാഹിമിന്റെ കഥ പുറത്ത് വന്നത്. കുട്ടിക്കാലത്ത് ബാഹ്യസൗന്ദര്യം ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു ഇബ്രാഹിം. എന്നാൽ ചെറുപ്പം മുതലേ തന്നെ പലരും ഇബ്രാഹിമിന് ഷാരുഖ് ഖാന്റെ മുഖച്ഛായയുണ്ടെന്ന് പറയുമായിരുന്നു. വളരുംതോറും ഈ മുഖസാദൃശ്യം കൂടി വന്നു. കൂടുംബത്തിന് ഇക്കാരണം കൊണ്ട് തന്നെ ഇബ്രാഹിം വലിയ അഭിമാനമായിരുന്നു.

ഒരു തവണ റയീസ് എന്ന ബോളിവുഡ് ചിത്രം കണ്ട് പുറത്തിറങ്ങിയ ഇബ്രാഹിമിനെ ജനം വളഞ്ഞു. തീയേറ്ററിൽ ഷാരുഖ് ഖാൻ സിനിമ കാണാൻ എത്തിയതാണെന്നാണ് അവർ കരുതിയത്. പലപ്പോഴും ഇത്തരത്തിൽ ആൾക്കൂട്ടം ഉണ്ടായി തന്റെ ഷർട്ട് കീറിപ്പോയിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു. ഇപ്പോഴും പല വിവാഹ വേദികളിലും തനിക്ക് ക്ഷണം ലഭിക്കാറുണ്ടെന്ന് ഇബ്രാഹിം പറഞ്ഞു. വധൂ വരന്മാർക്കൊപ്പം ചിത്രം എടുത്തും, അവർക്കൊപ്പം ആടിപ്പാടിയും സമയം ചെലവഴിക്കും.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *