Flash News

‘അതിജീവനം എന്റെ പ്രതികാരം’; ‘ഷീറോ’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സണ്ണി ലിയോണ്‍

സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രം ‘ഷീറോ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് നടി. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കലിപ്പ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് സണ്ണിയുടെ ചിത്രം. ‘അതിജീവനം എന്റെ പ്രതികാരം’ എന്ന തലക്കെട്ടില്‍ ആദ്യ തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെക്കുന്നതായും കുറിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. തമിഴിനു പുറമെ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. യുഎസ് സ്വദേശിയായ സാറ മൈക്ക് എന്ന കഥാപാത്രമായാണ് സണ്ണി ചിത്രത്തില്‍ വേഷമിടുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയിലെത്തുന്ന യുവതി നേരിടുന്ന സംഭവ വികാസങ്ങളാണ് ഷീറോയുടെ പ്രമേയം.

Comments: 0

Your email address will not be published. Required fields are marked with *