അനുശോചനവുമായി ഷെയ്ഖ് മുഹമ്മദ്
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. ഞങ്ങളുടെ യാത്രയുടെ നായകനായ നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇ ജനതയോടും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും ലോകത്തോടും ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. പരലോകത്തിലേക്കുള്ള പുതിയ യാത്രയിൽ അള്ളാഹു അദ്ദേഹത്തിൻ്റെ ആത്മാവിനെ അനായാസമായി അനുഗ്രഹിക്കട്ടെ, സ്വർഗത്തിലെ ഉന്നത പദവികൾ നൽകട്ടെ.”ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ രേഖപ്പെടുത്തി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom