‘ഷീറോ’ ഷൂട്ടിങ്ങ് പാക്കപ്പായി ; ഷൂട്ടിങ്ങ് അനുഭവം ഇഷ്ടപ്പെട്ടെന്ന് സണ്ണി ലിയോണ്‍

പ്രഖ്യാപനം മുതല്‍ അങ്ങോട്ട് വാര്‍ത്തകളില്‍ സ്ഥിരമായി ഇടം നേടാറുള്ള സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രമാണ് ‘ഷീറോ’. ചിത്രം തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ‘ഷീറോ’യുടെ ഷൂട്ടിങ്ങ് പാക്കപ്പ് ആയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ വിശേഷം സണ്ണി ലിയോണ്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഷീറോ’യുടെ ഷൂട്ടിങ്ങ് അനുഭവം ഇഷ്ടപ്പെട്ടുവെന്നും സണ്ണി അഭിപ്രായപ്പെട്ടു.

ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത് ഇന്ത്യയില്‍ വേരുകളുള്ള യു.എസ് വംശജയായ സാറ മൈക്ക് എന്ന കഥാപാത്രത്തെയാണ്. അവധിക്കാലം ആഘോഷിക്കാന്‍ സാറ ഇന്ത്യയില്‍ എത്തുന്നതും, തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്ന സിനിമ പൊതുവേ നാം കണ്ടുവരുന്ന ത്രില്ലര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ പറയുന്നു. ‘ഷീറോ’യുടെ സംവിധാനം ശ്രീജിത്ത് വിജയന്‍ ആണ് നിര്‍വ്വഹിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *