‘ട്വൽത്ത് മാനി’ലെ ഷൈനി; അനുശ്രീയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു ജോസഫ് ഒരുക്കുന്ന ട്വൽത്ത് മാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. അനുശ്രീയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഷൈനി’ എന്ന ഒരു കഥാപാത്രമായിട്ടാണ് അനുശ്രീ ‘ട്വൽത്ത് മാനി’ൽ അഭിനയിക്കുക. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുക. ‘ട്വൽത്ത് മാൻ’ എന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ 20നാണ് റിലീസ് ചെയ്യുക. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ‘ദൃശ്യം രണ്ട്’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘ട്വൽത്ത് മാൻ’. രാഹുൽ മാധവ്, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാർ, ശിവദ നായർ തുടങ്ങി ഒട്ടേറെ താരങ്ങൾ ‘ട്വൽത്ത് മാനി’ൽ അഭിനയിക്കുന്നുണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom