പാല്‍ വാങ്ങാന്‍ പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ : രഞ്ജിനി

സാമൂഹ്യമാധ്യമങ്ങളില്‍ കേരള സര്‍ക്കാരിന്റെ പുതിയ കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോള്‍ കടകളില്‍ പ്രവേശിക്കാന്‍ ഒരു ഡോസ് വാക്സിന്‍ എടുത്തിട്ട് 14 ദിവസങ്ങള്‍ കഴിഞ്ഞവര്‍ക്കോ, 72 മണിക്കൂറുകള്‍ക്ക് മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവര്‍ക്കോ മാത്രമേ അനുവാദമുള്ളു. ഈ മാനദണ്ഡമാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തുന്നത്. ഇപ്പോള്‍ നടി രഞ്ജിനി സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. പാല്‍ വാങ്ങാന്‍ പോകുന്നതിനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണോ എന്നാണ് താരത്തിന്റെ ചോദ്യം.

രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് : “പാല്‍ വാങ്ങാന്‍ പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മള്‍ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍.” ഇതിനു തന്നെ ഒരാളുടെ കമന്റ് “പാല്‍ വാങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ മദ്യം വാങ്ങാന്‍ വേണ്ട” എന്ന് ആയിരുന്നു. “സര്‍ക്കാര്‍ വാക്സിന്‍ കൃത്യമായി നല്‍കാതെ ഇത്തരത്തിലുള്ള മണ്ടന്‍ ഉത്തരവുകള്‍ ഇറക്കുന്നത് എന്തിനാണ്” എന്ന മറ്റൊരാളുടെ കമന്റിന് താരം “അവര്‍ തന്നെ മണ്ടന്മാരാണ്” എന്ന് മറുപടി നല്‍കി.

ഇന്നാണ് പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. മൊബൈലിലോ പ്രിന്റ് ചെയ്തോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാം.

Comments: 0

Your email address will not be published. Required fields are marked with *