തെന്നിന്ത്യയിൽ താരമൂല്യമുള്ള അഭിനേത്രി ആയിട്ടും എപ്പോഴും പരിഹാസത്തിനും ഇരയാവുന്ന നടിയാണ് ശ്രുതി ഹാസൻ. തുടക്കകാലത്ത് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ഇപ്പോൾ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്

‘നിങ്ങളുടെ ചുണ്ടിന്റെ സൈസ് എത്ര?’:പൊട്ടിത്തെറിച്ച് ശ്രുതി ഹാസൻ

തെന്നിന്ത്യയിൽ താരമൂല്യമുള്ള അഭിനേത്രി ആയിട്ടും എപ്പോഴും പരിഹാസത്തിനും ഇരയാവുന്ന നടിയാണ് ശ്രുതി ഹാസൻ. തുടക്കകാലത്ത് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ഇപ്പോൾ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ അഭിനേത്രിയാണ്. മിക്കപ്പോഴും പ്രേക്ഷകരുമായി സംവദിക്കാൻ മനസ്സ് കാണിക്കുമെങ്കിലും മിക്കവരും ചൊറിയനാണ് സമയം കണ്ടെത്താറുള്ളത്. ശ്രുതിയുടെ പഴയ ഫോട്ടോകൾ കണ്ട പ്രേക്ഷകർക്ക് ശ്രുതി പ്ലാസ്റ്റിക് സർജറി ചെയ്തുവോയെന്നൊക്കെയാണ് അറിയേണ്ടത്. ഇതൊന്നും നിങ്ങൾ അറിയേണ്ട കാര്യമല്ലെന്ന് ശ്രുതി ആവർത്തിച്ചു പറഞ്ഞുവെങ്കിലും അത് മനസിലാക്കാതെ അവരുടെ പേർസണൽ സ്പേസിലേക്ക് കേറി ചൊറിയുകയാണ് ഒരു കൂട്ടം ആൾക്കാർ ചെയ്യുന്നത്.

 

ഇപ്പോളിതാ ഇൻസ്റ്റാഗ്രാമിൽ ക്യൂ ആന്‍ഡ് എ സെക്ഷനില്‍ ആരാധകരുടെ ചൊറി ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ശ്രുതി ഹാസൻ. നല്ല ചോദ്യങ്ങൾക്കെല്ലാം നല്ലരീതിയിൽ ഉത്തരം പറഞ്ഞ ശ്രുതി തന്നോട് ചൊറിയാൻ വന്നവനെ ആഞ്ഞടിച്ചു. ‘നിങ്ങളുടെ ചുണ്ടിന്റെ സൈസ് എത്രയാണ്’ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സ്ഥിരമായി കളിയാക്കി ചോദിക്കാറുള്ളത് പോലെ വന്ന ചോദ്യമാണെങ്കിലും അതിന് ക്ലാസായിട്ടുള്ള മറുപടിയാണ് ശ്രുതി നല്‍കിയത്. ‘അങ്ങനെ ചുണ്ടിനും പ്രത്യേകം സൈസ് ഉണ്ടോ’ എന്ന് മറുചോദ്യമായി നടി ചോദിച്ചു. മുന്‍പും ശരീരത്തെ കുറിച്ചുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ഏറെ നേരിടേണ്ടി വന്ന നടിയാണ് ശ്രുതി. ശരീരഭാരം കൂടിയതിന്റെ പേരിലായിരുന്നു നേരത്തെ കമന്റുകള്‍ വന്നത്.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *