ആനി ശിവയെ അഭിനന്ദിച്ച് ശ്വേതാ മേനോന്‍ ; കുറിപ്പ് വൈറല്‍

തെരുവില്‍ നിന്നും ജീവിത പോരാട്ടത്തിലൂടെ എസ്‌ഐ ആയി മാറിയ ആനി ശിവ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആനിയുടെ പോരാട്ട വീര്യത്തെ കുറിച്ചുള്ള ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ആനിയെ അഭിനന്ദിച്ചതിനൊപ്പം അവര്‍ മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമാകട്ടെയെന്നും നടി അഭിപ്രായപ്പെട്ടു.

‘ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ചതോടെ ആറ് മാസം പ്രായമുള്ള കുഞ്ഞുമൊത്ത് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ ആനിക്ക് പ്രായം 18 വയസ്. പതിനാല് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ അവള്‍ ഇപ്പോള്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍.’ ശ്വേതയുടെ കുറിപ്പ് നീളുകയാണ്. ആനിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടി തന്റെ അഭിനന്ദനം കുറിച്ചത്.

‘ഒരു ദശാബ്ദത്തോളം നാരങ്ങാവെള്ളവും മറ്റ് വീട്ടുപകരണങ്ങളും വിറ്റിരുന്നവള്‍ വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയി നിയോഗിക്കപ്പെട്ടിരിക്കുന്നു.’ എന്നും ശ്വേത കുറിപ്പില്‍ പങ്കുവെച്ചു. വര്‍ക്കലയില്‍ നിന്നും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ആനിക്ക് ഇപ്പോള്‍ സ്ഥലമാറ്റം ലഭിച്ചുകഴിഞ്ഞു. ആനിയുടെ അപേക്ഷ പ്രകാരമാണ് സ്ഥലമാറ്റം.

Comments: 0

Your email address will not be published. Required fields are marked with *