ആറു പെണ്‍കുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ച വിരുതൻ; ഒടുവിൽ ഫെയ്സ്ബുക്ക് പ്രണയത്തിൽ കുടുക്കി വലയിലാക്കി വനിത എസ്ഐ

ആറു പെണ്‍കുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതിയെ ഫേസ്ബുക്ക് ചാറ്റിലൂടെ കുടുക്കി വനിത എസ്ഐ. ലൈംഗിക പീഡന കേസിലെ പിടികിട്ടാപ്പുള്ളിയെ ഫെയ്സ്ബുക് ഓപ്പറേഷനിലൂടെയാണ് ഡല്‍ഹി ദാബ്രി പൊലീസ് കുടുക്കിയത്. പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായ താമസിച്ച പ്രതിയെ ഫെയ്സ്ബുക്കിൽ സുഹൃത്താക്കി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് എസ്ഐ പ്രിയങ്ക സെയ്നി അറസ്റ്റു ചെയ്തത്.

ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവ് സ്വദേശി 24 വയസുകാരന്‍ ആകാശ് ജെയിനാണ് ഫെയ്‌സ്ബുക് ഓപ്പറേഷനിലൂടെ ദാബ്രി പൊലീസിന്റെ വലയിലായത്. 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസിലാണ് പ്രതിയുടെ അറസ്റ്റ്. പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് ആകെ ലഭിച്ചത് ആകാശ് എന്ന പേര് മാത്രമാണ്. ആശുപത്രി അധികൃതരാണ് സംഭവം ദാബ്രി പൊലീസിൽ അറിയിച്ചത്.

എസ്ഐ പ്രിയങ്ക സെയ്നിയാണ് ഫെയ്‌സ്ബുക് വഴി പ്രതിയെ കണ്ടെത്താമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതിനായി പുതിയ ഫെയ്‌സ്ബുക് അക്കൗണ്ട് തുടങ്ങി. ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചു. തുടർന്നായിരുന്നു പ്രതിയെ അതി വിദഗ്ധമായി കുടുക്കിയത്. 15 മാസത്തിനിടെ വിവിധ ഇടങ്ങളിലായി ആറു പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിന്‍ ബലാത്സംഗത്തിനിരയാക്കിയതായി പൊലീസ്‌ കണ്ടെത്തി.

Comments: 0

Your email address will not be published. Required fields are marked with *