Flash News
സിദ് ശ്രീറാം അഭിനയരംഗത്തേക്ക്, മണിരത്‌നം ചിത്രത്തിൽ പ്രധാനവേഷത്തിൽ ?

സിദ് ശ്രീറാം അഭിനയരംഗത്തേക്ക്, മണിരത്‌നം ചിത്രത്തിൽ പ്രധാനവേഷത്തിൽ ?

തെന്നിന്ത്യയില്‍ മൊത്തം ആരാധകരുള്ള ഗായകനാണ് സിദ് ശ്രീറാം. ആലപിച്ച ഗാനങ്ങളില്‍ മിക്കതും ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചവയാണ്.മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്മാന്റെ സംഗീതത്തിലായിരുന്നു സിദ് സിനിമയിലേക്ക് എത്തിയത്. പിന്നീട് ശങ്കറിന്റെ ഐ സിനിമയിലെ ‘എന്നോട് നീ ഇരുന്താല്‍’ എന്ന ഗാനമാണ് സിദിന്റെ കരിയറില്‍ വഴിത്തിരിവായത്.ഇപ്പോഴിതാ അഭിനയത്തിലേക്കും സിദ് തിരിയുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊന്നിയന്‍ സെല്‍വന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സിദ് ശ്രീറാം പ്രധാനവേഷത്തില്‍ എത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്.ഒരു ഗായിക ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ജയമോഹനാണ് ചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍വഹിക്കുന്നത്.എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയന്‍ സെല്‍വനിലാണ് മണിരത്‌നം ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്.

Comments: 0

Your email address will not be published. Required fields are marked with *