ഇതൊന്നും ചെയ്യാൻ നിങ്ങൾക്ക് ചളിപ്പ് തോന്നുന്നില്ലേ? ചോദ്യത്തിന് മുന്നിൽ സിദ്ദിഖ്
മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സിദ്ദിഖ്. സ്വാഭാവിക അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത അഭിനേതാവ്. നായക നടനായും സ്വഭാവ നടനായും വിസ്മയിപ്പിച്ച നടൻ. ഇപ്പോളിതാ തന്നോട് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സിദ്ദിഖ് തുറന്നു പറഞ്ഞിരിക്കുകയാണ്. ആറാട്ടിലെ സിദ്ധിഖ് അവതരിപ്പിച്ച സിഐ ശിവശങ്കരന് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച കഥാപാത്രമായിരുന്നു. എന്നാല്‍ തന്റെ കഥാപാത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്റുകളെ കുറിച്ച് നടന് സിദ്ദിഖ് തുറന്നു പറഞ്ഞിരുന്നു.സിനിമയിലെ ഒരു രംഗം അഭിനയിക്കാന്‍ റെഡിയായി നിന്നപ്പോള്‍ ഇതൊക്കെ ചെയ്യാന്‍ ചളിപ്പില്ലേ എന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന് തന്നോട് ചോദിച്ചിരുന്നു എന്നാണ് സിദ്ധിഖ് ഇപ്പോള്‍ പറയുന്നത്.
സിദ്ദിഖിന്റെ വാക്കുകൾ
‘ഒന്നാം കണ്ടം എന്ന പാട്ടില്‍ തന്റെ ദേഹത്തേക്ക് വെള്ളം ചീറ്റിച്ചിട്ട് താന്‍ പാടത്തേക്ക് വീഴുന്ന ഒരു സീനുണ്ട്.ആ രംഗത്തിന് വേണ്ടി താന്‍ റെഡിയായി നില്‍ക്കുകയാണ്. ‘അപ്പോള്‍ നിങ്ങള്‍ പാടത്തേക്ക് വീഴാന്‍ പോവുകയാണോ’ എന്ന് മോഹന്‍ലാല്‍ വന്ന് ചോദിച്ചു. താന്‍ വീഴാന്‍ പോവാണ് എന്നൊക്കെ പറഞ്ഞ് നില്‍ക്കുകയാണ്. അപ്പോഴാണ് ഉണ്ണികൃഷ്ണന് വന്ന് പറയുന്നത്.‘സിദ്ധിഖ്, ഞാന്‍ എന്റെ ഇഷ്ടം പോലെ പലതും പറഞ്ഞെന്നിരിക്കും. പക്ഷേ ഇതൊക്കെ ചെയ്യാന്‍ സിദ്ധിഖിനൊരു ചളിപ്പ് തോന്നുന്നില്ലേ’ എന്ന്. താന്‍ ചിരിച്ചു. അതൊക്കെ എന്ജോയ് ചെയ്യും എന്നാണ് പറഞ്ഞതെന്ന് സിദ്ധിഖ് പറയുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom