പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് ‘മെഹര്‍’, സിജുവിന്റെ മകളെ ഏറ്റെടുത്ത് ആരാധകര്‍

കാത്തിരുന്ന് കിട്ടിയ കണ്‍മണിക്ക് പേരിട്ട വിശേഷം പങ്കുവെച്ച് നടന്‍ സിജു വില്‍സണ്‍. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ താരം പുറത്തുവിട്ടിട്ടുണ്ട്. മെഹര്‍ സിജു വില്‍സണ്‍ എന്നാണ് മകളുടെ പേര്. പട്ടുപാവാടയും ബ്ലൗസുമിട്ട് വിടര്‍ന്ന കണ്ണുകളോടു കൂടി നില്‍ക്കുന്ന കൊച്ചു മെഹറിനെ സിജുവിന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മെഹര്‍ എന്ന വാക്കിന് ദേവത്തിന്റെ അനുഗ്രഹം എന്നു കൂടി അര്‍ത്ഥമുണ്ട്. നാലു വര്‍ഷമായി കാത്തിരുന്ന് കിട്ടിയ മകളാണ് മെഹര്‍.

അഭിനേതാവ്, നിര്‍മ്മാതാവ് തുടങ്ങിയ മേഖലയില്‍ ശ്രദ്ധ നേടിയ സിജു വില്‍സണ്‍ മലയാള സിനിമയിലെ മികച്ച യുവ നടന്‍മാരില്‍ ഒരാളാണ്. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, മറിയം വന്നു വിളക്കൂതി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോള്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന പോരാളിയെയാണ് നടന്‍ അവതരിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ വാസന്തി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും സിജുവാണ്.

Comments: 0

Your email address will not be published. Required fields are marked with *