Flash News

ഗോസിപ്പുകാർ സ്റ്റേ ബാക്ക്; ഞങ്ങളുടെ ബന്ധം ഇപ്പോഴും ദൃഢം; വിവാഹവാർഷിക പോസ്റ്റുമായി ശിൽപ്പ ഷെട്ടി

അശ്ലീല ചിത്രനിർമ്മാണത്തിൽ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ശിൽപ്പ ഷെട്ടി വിവാഹ മോചനത്തിന് ഒരുങ്ങുന്നതായും. ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായും വാർത്തകൾ വന്നിരുന്നു. കർവാ ചൗത്ത് ആഘോഷത്തിനും ഭർത്താവിനൊപ്പമുള്ള ചിത്രം ശിൽപ്പ പോസ്റ്റ് ചെയ്യാതിരുന്നതോടെ ഇരുവരും വേർപിരിയുന്നതായി ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന രാജ് കുന്ദ്രയ്ക്കൊപ്പം വീണ്ടും സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശില്‍പ്പ. ഇപ്പോഴിതാ വിവാഹവാർഷികത്തിൽ രാജ്കുന്ദ്രക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം.

വിവാഹ ചിത്രങ്ങളുടെ കൊളാഷ് പങ്കുവച്ചാണ് ശില്‍പ്പയുടെ പോസ്റ്റ്. ”പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം… ഈ നിമിഷം ഞങ്ങള്‍ രണ്ട് പേരും വാഗ്ദാനം ചെയ്ത ആ സത്യം ഇന്നും പാലിക്കുന്നു. നല്ലതും സമയങ്ങള്‍ ഒരുമിച്ച് പങ്കിടാനും, ചീത്ത സമയങ്ങള്‍ ഒരുമിച്ച് സഹിക്കാനും സ്നേഹത്തില്‍ വിശ്വസിക്കാനും..ദൈവം കാണിച്ച വഴിയില്‍ എപ്പോഴും… എന്നും എല്ലാം ദിവസവും… പന്ത്രണ്ട് വര്‍ഷങ്ങള്‍ എണ്ണുന്നില്ല…വാര്‍ഷിക ആശംസകള്‍ കുക്കീ. ഇനിയും ഒരുപാട് മഴവില്ലുകള്‍…ചിരികള്‍.. നാഴിക കല്ലുകള്‍.. നമ്മുടെ വിലപ്പെട്ട സ്വത്തുക്കള്‍.. നമ്മുടെ കുട്ടികള്‍… ഞങ്ങള്‍ക്കൊപ്പം നിന്ന അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി” എന്നാണ് ശില്‍പയുടെ കുറിപ്പ്.

Comments: 0

Your email address will not be published. Required fields are marked with *