Flash News
സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചു: പിന്നാലെ കേസ്

സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചു: പിന്നാലെ കേസ്

കണ്ണൂര്‍ മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് പിഴുതെറിഞ്ഞ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. രാഹുല്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് മാര്‍ച്ച്‌ നടത്തും. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് പുത്തന്‍പുരയില്‍ രാഹുല്‍. ‘പണി തുടങ്ങിയിട്ടുണ്ട്‌ട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ സര്‍വേ കല്ല് പിഴുതെറിഞ്ഞ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മാടായിപ്പാറയില്‍ അഞ്ചാം വാര്‍ഡ് അംഗമായ പി. ജനാര്‍ദ്ധനന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *