Flash News

പുത്തൽ ലുക്കിൽ ഗായിക രഞ്‍ജിനി ജോസ്, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ഒട്ടേറെ മികവുറ്റ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത് ആരാധകരുടെ പ്രിയങ്കരിയായി മാറിയ ​ഗായികയാണ് രഞ്‍ജിനി ജോസ്. സമൂഹമാധ്യമങ്ങൾ സജീവമായ ​ഗായികയ്ക്ക് നിരവധി ഫോളോവേഴ്സുമുണ്ട്. ഇപ്പോൾ തന്റെ പുതിയൊരു ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് രഞ്‍ജിനി ജോസ്.

മേലേവാര്യത്തെ മാലാഖ കുട്ടികളെന്ന ചിത്രത്തില്‍ ഗാനമാലപിച്ചാണ് രഞ്‍ജിനി ജോസ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഗായിക ചിത്രയ്‍ക്ക് ഒപ്പം ഗാനമാലപിച്ചായിരുന്നു മലയാള സിനിമയില്‍ രഞ്‍ജിനി ജോസിന്റെ തുടക്കം. വേറിട്ട രൂപത്തിലും ഭാവത്തിലുമുള്ള ഫോട്ടോഷൂട്ട് ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *