Flash News

കാത്തിരിപ്പിന് വിരാമം; അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പുറത്ത്, ആവേശത്തോടെ ആരാധകര്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. സിരുത്തൈ ശിവയും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം വൈകിയത്.

ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു മാസ് ചിത്രമായിരിക്കും അണ്ണാത്തെയെന്നാണ് സൂചന. നയൻതാരയാണ് ചിത്രത്തിലെ നായിക. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വെട്രിയാണ് ഛായാഗ്രാഹകൻ. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഖുശ്‍ബു, മീന, പ്രകാശ് രാജ്, സതിഷ്, കീര്‍ത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *