Flash News

ക്രിസ്മസ് ആഘോഷങ്ങളുമായി ആറ്റിങ്ങൾ സിസ്റ്റർ എലിസബത്ത് ജോയൽ സിഎസ്ഐ ഇം​ഗ്ലീഷ് മീഡിയം സ്കൂൾ

കോവിഡ് ആകുലതകൾ അകലുന്ന വേളയിൽ ക്രിസ്മസ് ആഘോഷത്തിന്റെ നിറവിലാണ് ആറ്റിങ്ങൾ സിസ്റ്റർ എലിസബത്ത് ജോയൽ സിഎസ്ഐ ഇം​ഗ്ലീഷ് മീഡിയം സ്കൂൾ. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് ഓൺലൈനിൽ ക്രിമസ്മസ് ആഘോഷിച്ച സ്കൂളിൽ ഇത്തവണ ഓഫ് ലൈനിലും, ഓൺലൈനിലുമായി ആഘോഷം നടന്നു. ആഘോഷ പരിപാടി സിഎസ്ഐ ബിഷപ്പ് റവ.ഡോ. ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്തു.

ലോകത്ത് ഏറ്റവും കൂടുതൽ പേർ ആഘോഷിക്കുന്ന ആഘോഷങ്ങളിൽ ഒന്നാണ് ക്രിസ്മസ്. യേശുദേവന്റെ തിരുപിറവും ത്യാ​ഗപൂർണമായ ജീവിതവും എന്നും പുതുതലമുറയിലേക്ക് കൈമാറുന്നത് ഇത് പോലുള്ള ആഘോഷങ്ങളിലൂടെയാണ്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് കാലമായതിനാൽ ഓൺലൈനിലൂടെ ആഘോഷം സംഘടിപ്പിച്ചുവെങ്കിലും ഈ വർഷം കോവിഡ് ഇളവ് ലഭിച്ചതോടെ ചെറിയ രീതിയിലെങ്കിലും ആഘോഷം സംഘടിപ്പിച്ച് യേശുദേവന്റെ തിരുപിറവിയുടെ മഹാത്മ്യം എല്ലാവരിലുമെത്തിക്കാനായി നടത്തുകയായിയുരുന്നു. സ്കൂളിലെ കൊയർ ടീമിന്റെ ​ഗാനാലാപനത്തോടെയാണ് പരിപാടികൾ ആരിഭിച്ചത്. തുടർന്ന് സിഎസ്ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് റവ. ഡോ. ഉമ്മ‍ൻജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു ക്രിസ്മസ് സന്ദേശം കൈമാറിചടങ്ങിൽ സിഎസ്ഐ സ്കൂൾ ലോക്കൽ മാനേജർ ജോസ് ജോർജ്, സൂപ്രണ്ട് റിട്ട. കേണൽ സുശീല, സിസ്റ്റർ ക്രിസ്റ്റീന, പ്രിൻസിപ്പൽ സിനി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Comments: 0

Your email address will not be published. Required fields are marked with *