ചർമ സംരക്ഷണം; അറിയേണ്ട 5 കാര്യങ്ങൾ

ചർമ സംരക്ഷണം; അറിയേണ്ട 5 കാര്യങ്ങൾ

നിത്യ ജീവിതത്തിൽ പ്രധാനപ്പെട്ട പലതും മറന്നു പോകുന്നവരാണ് നമ്മളിൽ പലരും. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് ചർമ സംരക്ഷണം. കറുത്തപാടുകൾ, കണ്ണിനു ചുറ്റിലുമുള്ള തടിപ്പ് എന്നിവ ഇല്ലാത്തവരില്ല. മിക്കവരും ഇതൊരു വലിയൊരു കാര്യമായി എടുക്കാത്തവരാണ്. എന്നാൽ ഏറ്റവും പ്രധാന ഒന്ന് തന്നെയാണ് ചർമ സംരക്ഷണം. ചർമ സംരക്ഷണത്തിനായി നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നോക്കാം. വിറ്റാമിൻ സി വിറ്റാമിൻ സി ചർമത്തിന്റെ യുവത്വം നിലനിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു നല്ല വിറ്റാമിൻ സി സീറം ഉപയോഗിക്കാം. സീസണുകളുടെ മാറ്റം സീസണുകൾ മാറുന്നതിനനുസരിച്ച് നമ്മുടെ ചർമത്തിലും മാറ്റം ഉണ്ടാവുന്നു. അതിനാൽ തന്നെ ഓരോ സീസണുകളിലും സ്കിൻ കെയർ റുട്ടീനുകളിൽ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. ഇതിനായി മഞ്ഞു കാലങ്ങളിൽ ഹൈഡ്രേറ്റിങ് ഉത്പന്നങ്ങളും വേനൽ കാലത്ത് നോൺ സ്റ്റിക്കി ഉൽപ്പന്നങ്ങളും ഉപയോഗിക്കുക. ചുണ്ടുകളുടെ സംരക്ഷണം ഇപ്പോഴും ആളുകൾ മറന്ന് പോകുന്ന ഒന്നാണ് ചുണ്ടുകളുടെ സംരക്ഷണം. മുഖസംരക്ഷണം പോലെ തന്നെ ചുണ്ടുകളെയും ശ്രദ്ധിക്കണം. ഇതിനായി നല്ല ഏതെങ്കിലും മൊയ്സ്‌ചറൈസിംഗ് ബാമുകൾ ഉപയോഗിക്കാവുന്നതാണ്. നല്ല ഉറക്കം ഉറക്കം മുഖസംരക്ഷണത്തിന് ഏറ്റവും അവിഭാജ്യമായ ഒരു പ്രധാന ഘടകമാണ്. നല്ല ഉറക്കം ലഭിച്ചാൽ മാത്രമേ സ്കിൻ കെയർ റുട്ടീനുകൾ ഫലവത്താവുകയുള്ളു. കൂടാതെ നല്ല ഉറക്കം കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറവും തടിപ്പും ഇല്ലാതാക്കും. ദിവസവും 8 മണിക്കൂറെങ്കിലും ഉറക്കം ശരീരത്തിന് ആവശ്യമാണ്. മുഖം ശ്രദ്ധിക്കാം വൃത്തിയുള്ള കൈകൾ കൊണ്ട് മാത്രമേ മുഖത്ത് തൊടാൻ പാടുള്ളു. അല്ലാത്തപക്ഷം കൈകളിലുള്ള അഴുക്കും സൂക്ഷമ ജീവികളും മുഖത്ത് എത്താനും അത് വഴി അണുബാധ ഉണ്ടാവാനും കാരണമാവും. അതിനാൽ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും ചർമസംരക്ഷണത്തിന്റെ ഭാഗമാണ്.

Comments: 0

Your email address will not be published. Required fields are marked with *