‘കാപ്പി’ ഇട്ടാൽ ചർമം തിളങ്ങും!!

ഉറക്കമുണരുമ്പോൾ ഒരു കാപ്പി എല്ലാവർക്കും മസ്റ്റാണ്. അത് നമുക്ക് മാസനിക ഉന്മേഷം നൽകുന്നുമുണ്ട്. എന്നാൽ ശരീരത്തിനും മനസിനും മാത്രമല്ല ചർമ്മത്തിനും കാന്തി വർധിപ്പിക്കാൻ കോഫിക്ക് കഴിവുണ്ട്. ചർമത്തിലെ മൃതകോശങ്ങൾ നീക്കി, രക്തചംക്രമണം വർധിപ്പിക്കുന്ന കാപ്പിയിലൂടെ മുഖക്കുരു, പാടുകൾ, കരുവാളിപ്പ് എന്നീ പ്രശ്നങ്ങളൾക്ക് പരിഹാരം കണ്ടെത്താം. അതിനായി വളരെ എളുപ്പം തയ്യാറാക്കാവുന്ന ചില കോഫി ഫെയ്സ് മാസ്ക്കുകൾ നോക്കാം.

1. തിളങ്ങുന്ന ചർമത്തിന്

ആവശ്യമുള്ള വസ്തുക്കൾ:

കാപ്പിപ്പൊടി- 1 ടേബിൾ സ്പൂൺ, തിളപ്പിക്കാത്ത പശുവിൻ പാൽ- 1 1/2 ടേബിൾ സ്പൂൺ

ഉപയോഗക്രമം:

കാപ്പിപ്പൊടി, പാൽ എന്നിവ ഒരു പാത്രത്തിൽ എടുത്ത് മിക്സ് ചെയ്യുക. മുഖം ക്ലെൻസ് ചെയ്തശേഷം ഈ മാസ്ക് മുഖത്തു പുരട്ടുക. 15 മിനിറ്റിന്ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം

2. മുഖകാന്തി തിരിച്ചുപിടിക്കാൻ

മഞ്ഞൾപ്പൊടി ചർമത്തിലെ ഡാർക് സ്പോട്ടുകൾ ഇല്ലാതാക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ആൽഫ ഹൈഡ്രോക്സി ആസിഡ് മുഖക്കുരു ഒഴിവാക്കുന്നു. ഇവയോടൊപ്പം കാപ്പിപ്പൊടി ചേരുമ്പോള്‍ ചർമകാന്തി വീണ്ടെടുക്കാനാവും.

ആവശ്യമായ വസ്തുക്കൾ

കാപ്പിപ്പൊടി- 1 ടേബിൾ സ്പൂൺ, മഞ്ഞൾ- 1 ടേബിൾ സ്പൂൺ, തൈര്- 1 ടേബിൾ സ്പൂൺ

ഉപയോഗക്രമം

കാപ്പിപ്പൊടി, തൈര്, മഞ്ഞൾ എന്നിവ മിക്സ് ചെയ്യുക. മുഖവും കഴുത്തും ക്ലെൻസ് ചെയ്തശേഷം ഈ മിശ്രിതം തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണ വീതം ചെയ്യാം.

3. മുഖക്കുരുവിന്

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി മൂലികകൾ മുഖക്കുരുവിന് ഫലപ്രദമായ പ്രതിവിധിയാണ്. മൃതകോശങ്ങള്‍ അകറ്റാൻ വെളിച്ചെണ്ണ സഹായിക്കുന്നു.

ആവശ്യമുള്ളത്

കാപ്പിപ്പൊടി- 1 ടേബിൾ സ്പൂൺ, വെളിച്ചെണ്ണ- 1/2 ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ

ഉപയോഗക്രമം

കാപ്പിപ്പൊടി, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്യുക. ക്ലെൻസ് ചെയ്ത മുഖത്ത് ഈ പാക് തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയാം. ശേഷം മോയിസ്ച്യുറൈസർ പുരട്ടണം.

Comments: 0

Your email address will not be published. Required fields are marked with *