കുഞ്ഞു വെളിച്ചത്തിൽ കിടന്നുറങ്ങുന്നവരാണ് നമ്മളിൽ പലരും.കുഞ്ഞു കുട്ടികൾ കൂടെ കിടക്കുമ്പോൾ മങ്ങിയ ലൈറ്റ് ഇട്ടു ശീലമാക്കി പിന്നീട് അത് നമ്മളും ശീലമാക്കും.

ഉറങ്ങുമ്പോൾ വെളിച്ചം ഉണ്ടായാൽ ?

കുഞ്ഞു വെളിച്ചത്തിൽ കിടന്നുറങ്ങുന്നവരാണ് നമ്മളിൽ പലരും.കുഞ്ഞു കുട്ടികൾ കൂടെ കിടക്കുമ്പോൾ മങ്ങിയ ലൈറ്റ് ഇട്ടു ശീലമാക്കി പിന്നീട് അത് നമ്മളും ശീലമാക്കും.എന്നാൽ ഇപ്പോൾ വെളിച്ചത്തിൽ ഉറങ്ങുന്നവർക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങളിൽ പറയുന്നത്.ഹൃദ്രോഗം, പ്രമേഹം രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും നമ്മളെ പിടികൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

വെളിച്ചമുള്ള മുറിയിൽ കിടക്കുമ്പോൾ ഹൃദയ മിടിപ്പിന്റെ നിരക്ക് കൂടുമെന്നാണ് പഠനത്തിൽ പ്രധാനമായി പറയുന്നത്. സാധാരണ ഗതിയില്‍ ഹൃദയമിടിപ്പും ഹൃദയധമനികളുടെ പ്രവര്‍ത്തനങ്ങളുമൊക്കെ പകല്‍ കൂടിയും രാത്രി കുറ‍ഞ്ഞുമിരിക്കും. ഈ ക്രമത്തെയാണ് വെളിച്ചമുള്ള ഇടത്ത് കിടന്നുള്ള ഉറക്കം താളം തെറ്റിക്കുന്നത്.ഇന്‍സുലിന്‍ പ്രതിരോധത്തിനും വെളിച്ചമുള്ള മുറിയിലെ ഉറക്കം കാരണമാകും. ഇത് മൂലം രക്തത്തിലെ ഗ്ലൂക്കോസ് ശരീരത്തിന് ഊര്‍ജത്തിനായി ഉപയോഗിക്കാന്‍ കഴിയാതെ വരും.രാത്രിയില്‍ വെളിച്ചം കൂടുതല്‍ കണ്ണില്‍ അടിക്കുന്നവര്‍ക്ക് അമിതഭാരവും അമിതവണ്ണവും ഉണ്ടാകാറുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതുകൊണ്ട് തന്നെ രാത്രിയിൽ ഉറങ്ങുമ്പോൾ വെളിച്ചം ഓഫ് ചെയ്യാൻ ഓർക്കുക.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *