രണ്ട്‌ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമായി ഈ സ്മാർട്ട്ഫോൺ നിങ്ങളിലേക്ക്‌…

പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. വെർച്വൽ ഇവന്റിലൂടെയാണ് ഡിവൈസിന്റെ അവതരണം. രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമായി ഈ സ്മാർട്ട്ഫോൺ വരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച പോക്കോ എം 3 യുടെ പിൻഗാമിയാണ് പോക്കോ എം 3 പ്രോ 5 ജി. ഈ പ്രോ മോഡൽ 5 ജി സപ്പോർട്ട്, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയ സവിശേഷതകളുമായി വരുന്നു.

സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഡിസൈനുമായി പോക്കോ എം 3 പ്രോ 5 ജി വിപണിയിൽ വരുന്നുപോക്കോ എം 3 പ്രോ 5 ജിയുടെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയും, 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ് വില വരുന്നത്. കൂൾ ബ്ലൂ, പവർ ബ്ലാക്ക്, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാണ്.ജൂൺ 14 മുതൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഫ്ലിപ്കാർട്ട് വഴി ഈ സ്മാർട്ഫോൺ വിൽപ്പനയ്‌ക്കെത്തും. ഈ രണ്ട് മോഡലുകൾക്കും നേരത്തെ വില നിശ്ചയിക്കുന്നത് ജൂൺ 14 നാണ്. 4 ജിബി + 64 ജിബി മോഡലിന് 13,499 രൂപയും, 6 ജിബി + 128 ജിബിക്ക് മോഡലിന് 15,499 രൂപയും വിലവരും.

Comments: 0

Your email address will not be published. Required fields are marked with *