വയറിനുള്ളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്
ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് വയറ്റില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ഗുളിക രൂപത്തില്‍ പൊതിഞ്ഞ ലഹരി വസ്തുക്കള്‍ യാത്രക്കാരന് വിഴുങ്ങുകയായിരുന്നു. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പ്രത്യേക ഉപകരണങ്ങള്‍ വഴി പരിശോധിച്ചപ്പോഴാണ് വയറ്റിനുള്ളില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ചിത്രം കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom