ഹിമക്കാറ്റ്; പാക്കിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 22 ആയി.

ഹിമക്കാറ്റ്; പാക്കിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 22 ആയി.

പാക്കിസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ അതിശൈത്യം മൂലം മരിച്ചവരുടെ എണ്ണം 22 ആയി. പാക്കിസ്ഥാനിലെ പർവത വിനോദസഞ്ചാര കേന്ദ്രമായ മുറീയിലാണ് സംഭവം. പർവതപാതയിലെ മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗതക്കുരുക്കിൽ അകപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നവർക്കാണ് ജീവൻ നഷ്ടമായത്. ആയിരത്തോളം വാഹനങ്ങളാണ് കഴിഞ്ഞ രാത്രി മുതൽ പർവതപാതയിൽ കുടുങ്ങിയത്. സൈന്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനും ഗതാഗതടസ്സം നീക്കാനും രംഗത്തിറങ്ങി. ചൊവ്വാഴ്ച മുതൽ മഞ്ഞു വീഴ്ച ആരംഭിച്ചിരുന്നു ഇത് കാണാനായി കൂടുതൽ സഞ്ചാരികൾ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അധികൃതർ പറഞ്ഞു. ഇന്നു രാത്രി 9 വരെ സ്ഥലത്തേക്കുള്ള റോഡുകൾ അടച്ചിടും. നഗരത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യങ്ങളടക്കം സഹായങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി പാക്ക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദർ അറിയിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദുരന്തത്തെ തുടർന്ന് തന്റെ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു. ഒന്നര ലക്ഷത്തിലേറെപ്പേർ കഴിഞ്ഞ തിങ്കളാഴ്ചയ്ക്ക് ശേഷം മുറീ സന്ദർശിച്ചുവെന്നാണ് അധികൃതർ പറയുന്നത്. ഇസ്‌ലാമാബാദിൽനിന്ന് 64 കിലോമീറ്റർ അകലെ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടി ജില്ലയിലാണു മുറീ.

Comments: 0

Your email address will not be published. Required fields are marked with *