‘ഞാൻ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടർച്ചയാണ്’; നാഗവല്ലിയെ ഓർത്ത് ശോഭന- വീഡിയോ

മലയാളികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിടുന്നു. 1993 ഡിസംബർ 23നാണ് ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലെത്തിയത്. മലയാളികൾ എന്നെന്നും സ്നേഹത്തോടെ മാത്രം നെഞ്ചിലേറ്റുന്ന ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘മണിച്ചിത്രത്താഴ്’. കണ്ടുകണ്ട് ചിത്രത്തിലെ ഓരോ സീനും മനപാഠമായവരാവും ഭൂരിഭാഗം മലയാളികളും. ശോഭനയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴിലെ ‘നാഗവല്ലി’. ഇപ്പോഴിതാ, ശോഭന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ഒരു വരാന്തയിലൂടെ ഡാൻസിന്റെ ആടയാഭരണങ്ങൾ അണിഞ്ഞ് പതിയെ നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയിൽ കാണുക. ചിലങ്കയുടെ ശബ്ദവും ശോഭനയുടെ സ്വരവും വിഷ്വലുകൾക്ക് അകമ്പടിയാവുന്നു. “ഞാൻ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടർച്ചയാണ്,” ശോഭന പറയുന്നു. മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് ശോഭന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശോഭനയുടെ വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. “ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ല,” എന്നാണ് ആരാധകരുടെ കമന്റ്.

https://www.instagram.com/reel/CSRe1bQhH9N/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *