Flash News

സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്: കൊല്ലവും തൃശ്ശൂരും ജേതാക്കൽ

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന 26 മത് കേരള സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടിയുടെ വിഭാഗത്തിൽ കൊല്ലവും പെൺകുട്ടികളുടെ വിഭാ​ഗത്തിൽ തൃശ്ശൂരും ജേതാക്കളായി. ആൺകുട്ടികളുടെ ഫൈനലിൽ കൊല്ലം തിരുവനന്തപുരത്തെ 10-1ന് പരാജയപ്പെടുത്തിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയത്തെ 4-3ന് പരാജയപ്പെടുത്തിയാണ് തൃശ്ശൂർ ജേതാക്കളായത്.

ആൺകുട്ടികളുടെ വിഭാ​ഗത്തിൽ എറണാകുളം മലപ്പുറത്തെ 8-1ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ പെൺകുട്ടികളുടെ വിഭാ​ഗത്തിൽ മലപ്പുറം കോഴിക്കോടിനെ 8-1ന് തോൽപ്പിച്ച് മൂന്നാം സ്ഥാനത്തെത്തി.

മട്ടന്നൂർ ന​ഗരസഭ ചെയർപേഴ്സൺ അനിതാ വേണു വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സീനയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി. മാത്യു അധ്യക്ഷത വഹിച്ച യോ​ഗത്തിൽ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, വാർഡ് കൗൺസിലർ ജയചന്ദ്രൻ, സംസ്ഥാന ട്രഷറർ രമേശൻ, ജില്ല പ്രസിഡൻറ് ഭാസ്കർ മാസ്റ്റർ, ജില്ലാ സെക്രട്ടറി വി പി സത്താർ, സംഘാടക സമിതി കൺവീനർ സുധീർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Comments: 0

Your email address will not be published. Required fields are marked with *