2030ഓടെ പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ തീരുമാനമെടുത്ത് സോമാറ്റായും

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭക്ഷണ വിതരണ കമ്പനികളിൽ ഒന്നാണ് സോമാറ്റോ. ഏറെ സ്വാഗതാർഹമായ ഒരു പ്രഖ്യാപനമാണ് ക്ലൈമറ്റ് ഗ്രൂപ്പിന്റെ ആഗോള ഇലക്ട്രിക് മൊബൈലിറ്റി സംരംഭമായ ഇവി 100 ൽ ചേർന്ന് നടത്തിയിട്ടുള്ളത്. 2050 ഓടുകൂടി സീറോ കാർബൺ എമ്മിഷൻ നടപ്പിലാക്കാനാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൈമറ്റ് ഗ്രൂപ്പിന്റെ ലക്ഷ്യം.

സോമറ്റോ കമ്പിനിയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയൽ തന്റെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്. നിലവിൽ ഡൽഹി, ബാംഗ്ലൂർ, മുംബൈ നഗരങ്ങളിൽ ചെറിയ തോതിൽ ഇലക്ട്രിക് വാഹനങ്ങൾ സോമറ്റോ ഉപയോഗിക്കുന്നുണ്ട്. ഇത് 2030ൽ നൂറു ശതമാനമാക്കാൻ കഴിയുമെന്നാണ് ദീപിന്ദർ പറഞ്ഞത്. ഇത് നടപ്പിലാകുന്നത് എളുപ്പമല്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സാധ്യമാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ബ്ലോഗിലൂടെ അറിയിച്ചു.

പരിമിതമായ ബാറ്ററി റേഞ്ച്, മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവം, പുതിയ സാങ്കേതിക വിദ്യയിലുള്ള വിശ്വാസ കുറവ് എന്നിവയാണ് നിലവിൽ ഇത് സാധ്യമാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടി കാട്ടിയത്. എന്നാൽ ഈ പദ്ധതി സാധ്യതമാകുന്നതിലൂടെ ഭൂമിയിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവിൽ ഗണ്യമായി കുറവുണ്ടാകും.കഴിഞ്ഞ വർഷം ക്ലൈമറ്റ് ഗ്രൂപ്പുമായി ചേർന്നുള്ള ഇതേ പ്രഖ്യാപനവുമായി ഫ്ളിപ് കാർട്ടും മുന്നോട്ട് വന്നിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *