സോനാക്ഷിയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ? കൈയിൽ മോതിരം,ഫോട്ടോയിൽ മറ്റൊരാൾ !
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട അഭിനേത്രി സോനാക്ഷി സിൻഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകരെ കൂടുതലാ ആകാംഷയിലേക്ക് എത്തിച്ചിരിക്കുകയാണ്. പുതിയ ചിത്രത്തിൽ സോനാക്ഷി ധരിച്ച വജ്ര മോതിരവും ഫോട്ടോയിൽ ഒരാളുടെ ഫോട്ടോ കട്ട് ചെയ്ത പോലെയിരിക്കുന്നതും പ്രേക്ഷകരെ കൂടുതൽ സംശയത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒപ്പം ഫോട്ടോയ്ക്ക് താഴെ കുറിച്ച കുറിപ്പും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. എനിക്ക് വലിയ ദിവസമായിരുന്നു. എന്റെ വലിയൊരു സ്വപ്നങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമാകുന്നു. നിങ്ങളോട് അത് പങ്കുവയ്ക്കാനായി കാത്തിരിക്കുകയാണ്. ഇത് ഇത്ര എളുപ്പമായിരുന്നെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല- സൊനാക്ഷി സിന്‍ഹ കുറിച്ചു.
ഇതോടെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞോ എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. താരം വെളിപ്പെടുത്തുന്ന കാര്യമറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ നടന് സഹീര്‍ ഇഖ്ബാലുമായി സൊനാക്ഷി പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് പ്രതികരണവുമായി നടന് തന്നെ രംഗത്തെത്തി. നിങ്ങള്‍ എന്തുവേണമെങ്കിലും ചിന്തിച്ചോ എന്നും അതില്‍ തനിക്കൊന്നുമില്ല എന്നുമാണ് താരം പറഞ്ഞത്. സല്മാന് ഖാന്റെ നായികയായി ധമാങ്ങിലൂടെയാണ് സൊനാക്ഷി സിനിമയിലേക്ക് അരങ്ങേറുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom