‘ചില കാര്യങ്ങള്‍ക്ക് പ്രായം നല്ലതാണ്’, 20 വര്‍ഷം പഴക്കമുള്ള ജാക്കറ്റ് ധരിച്ച് സൊനാലി ബേന്ദ്ര

ശില്‍പ്പ ഷെട്ടിക്ക് പകരം സൂപ്പര്‍ ഡാന്‍സര്‍ ചാപ്്റ്റര്‍ 4 റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയ ബോളിവുഡ് നടി സൊനാലി ബേന്ദ്ര സമൂഹമാധ്യമങ്ങളില്‍ താരമായി മാറുകയാണ്. നടിയുടെ റിയാലിറ്റി ഷോയിലെ ലുക്കില്‍ മാത്രമല്ല ധരിച്ചിരുന്ന ഫാന്‍സി ജാക്കറ്റിലാണ് കൂടുതലാളുകളുടേയും ശ്രദ്ധ പതിഞ്ഞത്. ഇപ്പോഴിതാ ആ ജാക്കറ്റിനു പിന്നിലെ ചില വെളിപ്പെടുത്തലുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് നടി.

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട സൊനാലി, ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ പകരക്കാരിയായിട്ടാണ് വന്നതെങ്കിലും പ്രേക്ഷകരുടെ മനം കവരാന്‍ താമസമുണ്ടായില്ല. കിടിലന്‍ ലുക്കിലായിരുന്നു താരത്തിന്റെ പരിപാടിയിലേക്കുള്ള എന്‍ട്രി. നടി ധരിച്ചിരുന്ന, ഏവരുടേയും കണ്ണുടക്കിയ ആ ഫാന്‍സി ജാക്കറ്റിന് 20 വര്‍ഷത്തെ പഴക്കമുണ്ട്. ഫാഷന്‍ ഡിസൈനറായ രോഹിത് ബാല്‍ ഡിസൈന്‍ ചെയ്ത വസ്ത്രം 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നടി അണിഞ്ഞതും. ‘ചില കാര്യങ്ങള്‍ക്ക് പ്രായം നല്ലതാണ്’ എന്ന തലക്കെട്ടിലാണ് വസ്ത്രത്തെ കുറിച്ചുള്ള കുറിപ്പ് നടി പങ്കുവെച്ചിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *