സോണി ലിവിൽ നാളെ സൗജന്യ പ്രദർശനം
പ്രമുഖ ഒ.ടി.ടി പ്ലാറ്റ് ഫോമായ സോണി ലിവിൽ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രം നാളെ സൗജന്യ പ്രദർശനം നടത്തുന്നു.ലോക തൊഴിലാളി ദിനമായ മേയ് 1നാണ് ചിത്രം സൗജന്യ മായി കാണാം. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ പ്രേക്ഷകർക്ക് ചിത്രം കാണാനാവുന്നതാണ്. തുണിക്കടയില്‍ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ശുചിമുറി സൗകര്യം ഇല്ലാത്തിന്റെ പേരിൽ നടന്ന പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രിന്ദ നായികയായെത്തുന്നു. കുഞ്ഞില മസ്സിലാമണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അസംഘടിതർ കൂടാതെ ഗീതു അൺചെയ്ൻഡ്, റേഷൻ, ഓൾഡ് ഏജ് ഹോം, പ്രതൂമു എന്നിങ്ങനെ കാലിക പ്രസക്തിയുള്ള അഞ്ച് ചെറു ചിത്രങ്ങളാണ് ഈ ആന്തോളജി സിനിമയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom