ഇച്ചാപ്പിയും ഹസീബും ഇനി അത്ര ചെറുതല്ല; പറവയിലെ താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗബിന്‍ ഷാഹിര്‍

2017 ല്‍ പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് സൗബിന്‍ ഷാഹിര്‍. ഇച്ചാപ്പി, ഹസീബ് എന്നീ കുട്ടികളുടെ ജീവിതത്തിലൂടെ ആയിരുന്നു സിനിമ സഞ്ചരിച്ചത്. അമല്‍ ഷായും ഗോവിന്ദുമായിരുന്നു ഇച്ചാപ്പിയും ഹസീബുമായി ചിത്രത്തില്‍ എത്തിയത്.
പറവ ഇറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇച്ചാപ്പിക്കും ഹസീബിനൊപ്പമുളള പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സൗബിന്‍ ഷാഹിര്‍. ‘സമയം പറന്നുപോവുകയാണ്. എന്റെ കുട്ടികളെ നോക്കൂ. ഇവര്‍ ഇനി അത്ര ചെറുതല്ല’ എന്ന അടിക്കുറിപ്പിനൊപ്പം ആണ് സൗബിന്‍ ഷാഹിര്‍ ‘പറവ’യിലെ കുട്ടികള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

അതേസമയം സൗബിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘പറവ’യുടെ രണ്ടാം ഭാഗത്തിനായുളള ഒരുക്കത്തിലാണോ എന്നാണ് ചിലര്‍ നടനോട് ചോദിക്കുന്നത്.

സൗബിന്‍ പങ്കുവെച്ച ഫോട്ടോയില്‍ ഇച്ചാപ്പിയായ അമല്‍ ഷായ്ക്കാണ് കൂടുതല്‍ മാറ്റം തോന്നുന്നത്. മീശയും മുടിയും നീട്ടി വളര്‍ത്തി പുതിയ ലുക്കിലാണ് ഇപ്പോള്‍ അമലുളളത്. ഹസീബായ ഗോവിന്ദിന് വലിയ മാറ്റങ്ങളൊന്നും ചിത്രത്തില്‍ തോന്നുന്നില്ല. ചിത്രങ്ങള്‍ എന്തായാലും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *