ഇന്ത്യന്‍ വിംഗര്‍ സൗമ്യ ഇനി ഗോകുലം കേരളയില്‍

എ എഫ് സി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ടീം ശക്തമാക്കുകയാണ് ഗോകുലം കേരള വനിത ടീം. തെലങ്കാനയില്‍ നിന്നുള്ള 20 കാരിയായ വിങ്ങര്‍ സൗമ്യയെ ആണ് ഗോകുലം പുതുതായി സൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകള്‍ക്കൊപ്പം കളിച്ചിട്ടുള്ള സൗക്യ കഴിഞ്ഞ വര്‍ഷം സീനിയര്‍ ടീമിനായും അരങ്ങേറ്റം നടത്തിയിരുന്നു. ബ്രിക്സ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത അണ്ടര്‍ 17 ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു സൗമ്യ.

“ഗോകുലം കേരള എഫ്‌സിക്കൊപ്പം കളിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കന്നി എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിലും ഇന്ത്യന്‍ വനിതാ ലീഗിലും ടീമിനൊപ്പം പങ്കെടുക്കാന്‍ കഴിയും എന്നത് എനിക്ക് ഒരു മികച്ച അവസരമാണ് എന്ന് കരുതുന്നു. കോഴിക്കോട് നടക്കുന്ന ടീം ക്യാമ്പിൽ ഉടന്‍ ചേരും” സൗമ്യ കരാര്‍ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *