കൊളസ്‌ട്രോള്‍ കുറയ്ക്കും മാന്ത്രികം ഈ സ്‌പെഷ്യല്‍ ജ്യൂസിലുണ്ട്‌

കോകം എന്ന ഫലത്തെക്കുറിച്ച് പലരും കേള്‍ക്കാന്‍ ഇടയില്ല. എന്നാല്‍ ഇത്രത്തോളം ആരോഗ്യ ഗുണങ്ങളുള്ള മറ്റൊരു പഴം ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കും. കാരണം അത്രയേറെയുണ്ട് ഈ ചുവന്ന പഴത്തിന്റെ ഗുണങ്ങള്‍. മരപ്പുളി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ തോട് ഉണങ്ങിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് കുടംപുളി പോലെ തന്നെയാണ് തോന്നുക. ഇത് നല്ലൊരു സുഗന്ധദ്രവ്യമായും ഉപയോഗിക്കാം എന്നുള്ളതാണ്. പുളിച്ച് തികട്ടല്‍, അസിഡിറ്റി, മറ്റ് ദഹന പ്രശ്‌നങ്ങള്‍, വയറിന്റെ അസ്വസ്ഥത എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് കോകം. പേര് അല്‍പം വിചിത്രമാണ് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടതാണ്. സാധാരണയായി പാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രുചികരമായ ചുവന്ന നിറമുള്ള പഴമാണ് കോകം. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ഒരു ജനപ്രിയ സമ്മര്‍ കൂളന്റാണ് ഈ ഫലം. അമിതവണ്ണത്തെ വരെ ഇതിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

ഉണങ്ങിയ കോകം 4 കപ്പ് വെള്ളത്തില്‍ 1-2 മണിക്കൂര്‍ മുക്കിവയ്ക്കുക. ഇത് നന്നായി മാഷ് ചെയ്ത് വെള്ളം അതിലേക്ക് ഒഴിക്കുക. ഇതിലേക്ക് പഞ്ചസാര, വറുത്ത ജീരകപൊടി, ഏലയ്ക്കാപ്പൊടി, അല്‍പം ഉപ്പ്, എന്നിവ ചേര്‍ക്കാവുന്നതാണ്. പഞ്ചസാര ഉരുകുന്നത് വരെ 6-8 മിനിറ്റ് കുറഞ്ഞ ചൂടില്‍ വേവിക്കുക. അല്‍പം കൂടി വെള്ളം ചേര്‍ത്ത് നല്ലതുപോലെ വേവിക്കുക. ചൂട് ഓഫ് ചെയ്ത് ഈ മിശ്രിതം തണുപ്പിക്കാവുന്നതാണ്. ഈ മിശ്രിതം അരിച്ചെടുത്ത് റഫ്രിജറേറ്ററില്‍ ഒരു ഗ്ലാസ് കുപ്പിയില്‍ സൂക്ഷിക്കുക. ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.ചര്‍മ്മസംരക്ഷണത്തിന് വളരെയധികം ഉപയോഗപ്രദമാകുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റ് ഓക്‌സിഡേറ്റീവ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കോകം ജ്യൂസ് ചര്‍മ്മത്തിന് ഗുണം ചെയ്യും. ഇത് പതിവായി കുടിക്കുന്നത് ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതും ചര്‍മ്മത്തിലെ വീക്കം കുറക്കുകയും ആരോഗ്യകരവും ഗുണകരവുമായ ചര്‍മ്മം നല്‍കുകയും ചെയ്യും. ഓക്‌സിഡേറ്റീവ് ഡീജനറേഷന്‍ മന്ദഗതിയിലാക്കുന്നതിനൊപ്പം ശരീരത്തിലെ താപത്തിന്റെ അളവ് കോകം ജ്യൂസ് കുറയ്ക്കുന്നു, അങ്ങനെ നിങ്ങളുടെ കരളിനെ നശിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു. നിങ്ങള്‍ പതിവായി ജ്യൂസ് കുടിക്കുകയാണെങ്കില്‍ നിങ്ങളുടെ കരളിലെ ടോക്‌സിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഇത് കൂടാതെ ശരീരത്തിലെ വീക്കം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. അല്‍ഷിമേഴ്‌സ്, ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവപോലുള്ള ഗുരുതരമായ രോഗങ്ങളുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ശരീരത്തിലെ വീക്കം ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗങ്ങളുടെ അപകടത്തില്‍ നിന്ന് ശരീരത്തെ സുരക്ഷിതമായി സൂക്ഷിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഈ ഫലത്തിലുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *