യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ്

യുഎഇയിൽ നിന്ന് കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാർക്ക് മടങ്ങിവരാൻ അനുമതി നൽകിയ പശ്ചാത്തലത്തിൽ യാത്രക്കാർക്കുള്ള അറിയിപ്പുകൾ പുറത്തിറക്കി എയർഇന്ത്യ.

യുഎഇയിൽ നിന്നു തന്നെ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയർക്ക് മാത്രമാണ് അനുമതിയെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. യുഎഇ അധികൃതർ അംഗീകരിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.

വാക്സിനെടുക്കാതെ യാത്രാ അനുമതിയുള്ളവർ

യുഎഇ സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും
ഗോൾഡൻ, സിൽവർ വിസയുള്ളവർ
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും യുഎഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ജീവനക്കാരും
ആരോഗ്യപ്രവർത്തകർ – ഡോക്ടർമാർ, നഴ്‍സുമാർ, മെഡിക്കൽ ടെക്നീഷ്യന്മാർ
വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നർ – പ്രൊഫസർമാർ, അധ്യാപകർ, യുഎഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ
യുഎഇിലെ സർക്കാർ ജീവനക്കാർ
കുടുംബാംഗങ്ങളുടെ അടുത്തെത്തുന്നതിന് മാനുഷിക പരിഗണനയുടെ പേരിൽ അനുമതി ലഭിക്കുന്ന താമസ വിസയുള്ളവർ
യുഎഇയിൽ ചികിത്സക്കായി പോകുന്ന രോഗികൾ
എക്സ്പോ 2020 എക്സിബിറ്റർമാർ, മറ്റ് പങ്കാളികൾ
യാത്രയ്‍ക്ക് മുമ്പ്

ദുബൈ വിസയുള്ളവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ അനുമതിക്കായി https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഓഗസ്റ്റ് അഞ്ചിന് മുമ്പ് ലഭിച്ച യാത്രാ അനുമതികൾ അംഗീകരിക്കില്ല. ഓഗസ്റ്റ് അഞ്ചിനോ അതിന് ശേഷമോ ഉള്ളത് അനുമതിയാണ് ആവശ്യം.

മറ്റ് എമിറേറ്റുകളിലെ വിസയുള്ളവർ ഐ.സി.എ അനുമതിക്കായി https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArri
vals എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.

യാത്രാ നിബന്ധനകൾ

ക്യൂ.ആർ കോഡ് ഉള്ള കൊവിഡ് ആർ.ടി പി.സി.ആർ പരിശോധനാ ഫലം – അംഗീകൃത ലാബുകളിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ സാമ്പിൾ കൊടുത്ത് പരിശോധിച്ചതായിരിക്കണം.
വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് പി.സി.ആർ പരിശോധനാ ഫലം
യുഎഇയിലെത്തിയ ശേഷം ആർ.ടി. പി.സി.ആർ പരിശോധന നടത്തണം
യുഎഇ സ്വദേശികൾക്ക് ഈ നിബന്ധനകളിൽ ഇളവ് ലഭിക്കും
യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണം
അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിർദേശങ്ങൾ

10 ദിവസത്തെ ഹോം ക്വാറന്റീൻ പൂർത്തീകരിക്കണം
യുഎഇയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസും എട്ടാം ദിവസും പി.സി.ആർ പരിശോധന നടത്തണം
പ്രത്യേക ട്രാക്കിങ് ഉപകരണം ധരിക്കണം

Comments: 0

Your email address will not be published. Required fields are marked with *