ദളിത് സമുദായത്തിലെ എല്ലാവരും ക്രിമിനലുകള്‍ എന്ന് ആഹ്വാനം ; നടി മീര മിഥുനെതിരെ കേസ്

നടിയും മോഡലുമായ മീര മിഥുൻ ദളിത് സമുദായത്തെ അവഹേളിക്കുന്ന വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ താരത്തിനെതിരെ പൊലീസ് കേസ് എടുത്തു. പരാതി നൽകിയിരിക്കുന്നത് ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) ഭാരവാഹി വണ്ണിയരശ് ആണ്. കേസ് കലാപത്തിന് ആഹ്വാനം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചുമത്തികൊണ്ടാണ് ഫയൽ ചെയ്തിരിക്കുന്നത്.

മീര മിഥുൻ ഈ മാസം ഏഴിനാണ് വിവാദ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ മീര ദളിത് സമൂഹത്തെ അവഹേളിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. തന്റെ ഫോട്ടോ ഒരു സംവിധായകൻ അനുവാദം ഇല്ലാതെ അദ്ദേഹത്തിന്റെ സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോഗിച്ചതായി താരം ആരോപിക്കുന്നു. മീര പ്രസ്തുത വീഡിയോയിൽ ദളിത് സമുദായത്തിലെ എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവർ ആണെന്നും, അതിനാലാണ് അവർക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നതെന്നും പറയുന്നുണ്ട്. തമിഴ് സിനിമയിൽ നിന്നും ദളിതരായ സംവിധായകരെയും മറ്റുള്ളവരെയും പുറത്താക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു.

വീഡിയോ പുറത്തുവന്നതോടെ മീര മിഥുന് എതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിനു മുൻപും വിവാദ പ്രസ്താവനകളിലൂടെ മീര മിഥുൻ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. മീര സൂപ്പർതാരങ്ങളായ രജനികാന്ത്, കമൽ ഹാസൻ, വിജയ്, സൂര്യ എന്നിവരെയെല്ലാം അധിക്ഷേപിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *