സ്പുട്‌നിക് വാക്‌സിൻ വിതരണത്തിലെ കാലതാമസം ഉടന് പരിഹരിക്കുമെന്ന് കമ്പനി

ഇന്ത്യയിൽ കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി യുടെ വിതരണത്തിലുണ്ടായ കാലതാമസം ഈ മാസത്തോടെ പൂർണമായി പരിഹരിക്കുമെന്ന് വാക്‌സിന്റെ നിർമ്മാണ കമ്പനി. വാക്‌സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ നേരിട്ട ബുദ്ധിമുട്ടുകളാണ് വിതരണത്തിൽ കാലതാമസം ഉണ്ടാക്കിയതെന്നും കമ്പനി അറിയിച്ചു.

സെപ്തംബറോടെ സ്പുട്‌നിക് വി വാക്‌സിൻ ഉത്പാദനം ഇരട്ടിയാക്കും. 14 രാജ്യങ്ങളിലെ കമ്പനികളുമായി ചേർന്നാണ് ഇത് സാദ്ധ്യമാക്കുന്നത്. ഇതിനായി സഹകരിക്കുന്ന ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനുൾപ്പെടെ നന്ദി പറയുന്നതായും കമ്പനി വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *