അണ്ണാനും കിളിയും അവരുടെ ‘പിക്നിക്’ ആഘോഷിക്കുകയാണ്

വലിയ സംവാദങ്ങളുടെയും കനത്ത സംഭാഷണങ്ങളും ഇടം മാത്രമല്ല, മറിച്ച് ഹൃദയസ്പർശിയായ നിരവധി ചിത്രങ്ങളുടെയും വീഡിയോകളുടെയും ഇടം കൂടിയാണ് ട്വിറ്റർ. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ ഏവരുടെയും ഹൃദയം കീഴടക്കുന്നത്.
ഹോപ്കിൻസ്ബിആർഎഫ്സിട്വന്റിവൺ എന്നെ ട്വിറ്റർ ഉപയോക്താവ് കഴിഞ്ഞദിവസം ഒരു അണ്ണാന്റെയും പക്ഷിയുടെയും ചിത്രം പങ്കുവെച്ചിരുന്നു. ചിത്രത്തിൽ‌, ഒരു അണ്ണാനും പക്ഷിയും അവരുടെ പിക്നിക് ആഘോഷിക്കുകയും അവർക്ക് മുന്നിൽ ഇരിക്കുന്ന ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നത് നമുക്ക് കാണാം.

ചുറ്റും മഞ്ഞു വീണിട്ടിരിക്കുകയാണ്. എന്നാൽ ഇരുവരും ഇതൊന്നും കാര്യമാക്കാതെ പരിപ്പും കടലകളും മറ്റും ഭക്ഷിക്കുന്നു. രണ്ടുപേരും ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചും നിലവാരത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതായും നമുക്ക് തോന്നും. “സുഹൃത്തുക്കളുമൊത്തുള്ള പിക്നിക്” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം നിരവധിപേരാണ് ഏറ്റെടുത്തിരിക്കുന്നത്. പലരും അവരുടെ സന്തോഷം പ്രകടിപ്പിക്കുകയും ചിത്രത്തിന്റെ മനോഹാരിത വർണ്ണിക്കുകയും ചെയ്യുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *