ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി

ഒളിമ്പിക്സിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം. പ്രവാസി സംരഭകന്‍ ഷംസീര്‍ വയലില്‍ ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. പി ആര്‍ ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന് വ്യക്തിഗത പാരിതോഷികമാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിക്കുന്നത്. ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത്ത് ഹോള്‍ഡിംഗ്‌സിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഷംസീര്‍ വയലില്‍. ശ്രീജേഷിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നത് എന്നും ഷംസീര്‍ വ്യക്തമാക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *