പൂണെയിൽ 2 കോടി രൂപ ചെലവിൽ ശ്രീരാമപ്രതിമ നിർമ്മിക്കാൻ ബി ജെ പി , എതിർത്ത് എൻ സി പി

പൂണെയിൽ നിര്‍മ്മാണം പുരോഗമിച്ച്‌ കൊണ്ടിരിക്കുന്ന മൈതാനത്ത്​ ശ്രീരാമപ്രതിമ നിര്‍മ്മിക്കാനുള്ള ബി.ജെ.പി നീക്കത്തിന് എതിർപ്പുമായി എന്‍.സി.പി . ബി ജെ പി ഭരിക്കുന്ന പൂണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരാണ്​ പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തത്​.

പൂണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്​ കമ്മിറ്റിയാണ്​ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്​. കൗണ്‍സിലര്‍ വര്‍ഷ താപ്​കിറാണ്​ പ്രമേയം അവതരിപ്പിച്ചത്​. രണ്ട്​ കോടി ചെലവിലാകും രാമപ്രതിമ സ്ഥാപിക്കുകയെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട് .

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നടക്കുന്നതിന്‍റെ പശ്​ചാത്തലത്തിലാണ്​ പൂണെയിലും പ്രതിമ സ്ഥാപിക്കുന്നത്​. ശ്രീരാമന്‍റെ മൂല്യങ്ങള്‍ ജനങ്ങളിലേക്ക്​ എത്തിക്കാന്‍ ഇത്​ സഹായകമാവുമെന്നാണ് ​ ബി.ജെ.പിയുടെ നിരീക്ഷണം .

അതേസമയം തീരുമാനത്തെ എതിര്‍ത്ത്​ എന്‍.സി.പി രൂക്ഷ വിമര്‍ശനം നടത്തി . ജനങ്ങളെ ഭിന്നിപ്പിക്കാനാണ്​ ബി.ജെ.പി ശ്രമമെന്ന്​ മുന്‍ മേയറും എന്‍.സി.പി നേതാവുമായ പ്രശാന്ത്​ ജഗ്​ദാപ്​ കുറ്റപ്പെടുത്തി . കോവിഡില്‍ നിരവധി വികസന പദ്ധതികള്‍ മരവിച്ചിരിക്കുമ്പോഴാണ് ​ രാമപ്രതിമക്കായി പണം മുടക്കുന്നതെന്നും കഴിഞ്ഞ നാലര വര്‍ഷവും കോര്‍പ്പറേഷന്‍ ഭരിച്ച പാര്‍ട്ടി ഒരു വികസനപ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Comments: 0

Your email address will not be published. Required fields are marked with *