സാമന്തയുടെ കാമുകനായി ശ്രീശാന്ത്

സാമന്തയുടെ കാമുകനായി ശ്രീശാന്ത്

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേത്രിയാണ് സാമന്ത. ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂയുള്ള അഭിനേത്രി കൂടിയാണ് സാമന്ത.സാമന്തയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’.നയൻതാരയും വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. ഗാനത്തിന് സ്വീകാര്യതയും ലഭിച്ചിരുന്നു. ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ കാമിയോ വേഷത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് എത്തുന്നു. മുഹമ്മദ് മുബി എന്ന പേരിലുള്ള കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. സാമന്തയുടെ ബോയ്ഫ്രണ്ടായാണ് ചിത്രത്തിലെത്തുന്നത്. ചിത്രം ഏപ്രില്‍ 28ന് എത്തും. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കിലെ രണ്ടു കാതല്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *