Flash News
ശ്രീശാന്ത് ബോളിവുഡിലേക്ക്

ശ്രീശാന്ത് ബോളിവുഡിലേക്ക്

ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡിലേക്ക്. പിന്നണി ഗായകനായാണ് താരത്തിന്റെ ബോളിവുഡ് പ്രവേശനം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതൽ സജീവമാവുകയാണ് ശ്രീശാന്ത്. ‘ആദ്യമായി ഞാൻ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിൽ തന്നെയാണ് പാടുന്നത്. .’-ശ്രീശാന്ത് പറയുന്നു. മലയാളിയായ സജി പാലുരാൻ സംവിധാനം ചെയ്യുന്ന ഐറ്റം നമ്പർ 1 ഹിന്ദി സിനിമയിൽ മലയാളിയായ സജീവ് മംഗലത്താണ് സംഗീത സംവിധാനം. ‘വെറൈറ്റി പാട്ട് വേണമെന്നാണ് സജി ചേട്ടൻ എന്നോട് പറഞ്ഞത്. ചെയ്ത് കഴിഞ്ഞപ്പോൾ ആരെകൊണ്ട് പാടിക്കണമെന്ന ചിന്തയായി. മധു ബാലകൃഷ്ണൻ എന്റെ സുഹൃത്താണ്. ശ്രീശാന്ത് പാടുമെന്ന കാര്യം മധുവിലൂടെയാണ് അറിയുന്നത്. അങ്ങനെ ശ്രീശാന്തിനെ കൊണ്ട് പാട്ട് പാടിക്കാൻ തീരുമാനിക്കുകയായിരുന്നു’ സജീവ് പറയുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *