അവസരത്തിനായി കൂടെ കിടക്കാൻ പറയുമെന്ന് കരുതിയില്ല; അനുഭവം പങ്കു വച്ച് ചക്കപ്പഴത്തിലെ പൈങ്കിളി

അടുത്തിടെയായി ഏറെ ശ്രദ്ധ നേടിയ സീരിയിലാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം. സ്ഥിരം കണ്ണീർ കഥകളിൽ നിന്ന് വ്യത്യസ്തമായാണ് ചാനൽ മിക്കപ്പോഴും ഇത്തരത്തിലുള്ള രസകരമായ സീരിയലുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ളത്. സീരിയലിലെ പൈങ്കിളി എന്ന കഥാപത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ശ്രുതി രജനികാന്ത്. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വിവരിക്കുകയാണ് നടി. വനിത ഓൺലൈന്റെ ചാറ്റ് ഷോയായ അയാം ദി ആൻസറിലാണ് ശ്രുതി മനസു തുറന്നത്.

‘തമിഴിൽ നിന്നാണ് തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായതെന്ന് താരം പറയുന്നു. കരിയറിന്റെ പുതിയ തുടക്കം, അല്ലെങ്കിൽ ഒരു പുതിയ സ്വപ്നം ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് കേട്ടിട്ടുള്ള അറിവേയുള്ളൂ. സിനിമയുടെ പൂജ കഴിഞ്ഞു, ഫൊട്ടോഷൂട്ട് കഴിഞ്ഞു. അതിനുശേഷമാണ് റിയൽ ലൈഫിൽ ഞാൻ അത് എക്സ്പീരിയൻസ് ചെയ്തത്.

ഒന്നിന് വേണ്ടിയും അടിയറ വയ്ക്കേണ്ടതല്ല പെണ്ണിന്റെ മാനം. എനിക്കൊരു അനുഭവമുണ്ടാകും വരെ ഞാനും അവസരത്തിനു വേണ്ടി കൂടെ കിടക്കാൻ പറയുമെന്ന് കരുതിയിരുന്നില്ല. ബാൽ ദയ എന്നാണ് അയാളുടെ പേര് പറഞ്ഞത്. അയാൾ പറയുന്ന കേട്ട് എന്റെ കിളി പോയി. അഭിനയിപ്പിക്കണമെങ്കിൽ കൂടെ കിടക്കണമത്രേ. പ്ലസ്ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് എന്റെ പോളിസി’– ശ്രുതി രജനീകാന്ത് പറയുന്നു. ഓണത്തിന് റിലീസാകാനിരിക്കുന്ന കുഞ്ഞെൽദോയിൽ ആസിഫ് അലിക്കൊപ്പവും അടുത്തിടെ ടീസർ റിലീസായ പത്മ എന്ന സിനിമയിലും ശ്രുതി അഭിനയിക്കുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *