പാഠപുസ്തകങ്ങളിലെ “ജാതി വാൽ ” സ്റ്റാലിൻ വെട്ടി

ജാതിയുടെ പേരിലുള്ള വിവാദങ്ങളില്‍ തമിഴ്‌നാട്ടില്‍ കരുത്തുറ്റ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടാനാണ് സ്റ്റാലിന്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനം. ഇനിമുതല്‍ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനീഷ്യല്‍ മാത്രമേയുണ്ടാകുകയുള്ളൂ.ചെറുപ്പം മുതല്‍ക്ക് തന്നെ കുട്ടികളുടെ മനസ്സില്‍ ജാതി ചിന്ത വേരോടെ പിഴുതെറിയാനുള്ള ലക്ഷ്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. പ്രസിദ്ധീകരണ വകുപ്പിന് ഇത് നടപ്പിലാക്കാനുള്ള നിര്‍ദേശം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കി കഴിഞ്ഞു. കുട്ടികള്‍ക്ക് മാതൃകയെന്ന നിലയില്‍ അവതരിപ്പിച്ചുകൊടുക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അത് മാതൃകയാക്കുമെന്നതുകൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത് .
തമിഴ്‌നാട്ടില്‍ മുന്‍പ് മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആര്‍, കരുണാനിധി എന്നിവര്‍ സമാനമായ തീരുമാനമെടുത്തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *