Flash News

സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്; കണ്ണൂരും, തൃശ്ശൂരും ജേതാക്കൾ

കോട്ടയം പാലാ സെന്റ് ജോസഫ് കോളേജ് ​ഗ്രൗണ്ടിൽ വെച്ച് നടന്ന 27 മത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ കണ്ണൂരും, പെൺ‍കുട്ടികളുടെ വിഭാ​ഗത്തിൽ തൃശ്ശൂരും ജേതാക്കളായി. ഫൈനലിൽ കണ്ണൂർ തൃശ്ശൂരിനെ 10-9 തിനും, പെൺകുട്ടികളുടെ വിഭാ​ഗത്തിൽ തൃശ്ശൂർ പാലക്കാടിനെ 9-1 നും പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ഇരുവിഭാ​ഗത്തിലും കോട്ടയത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം ആൺകുട്ടികളുടെ വിഭാ​ഗത്തിലും കോഴിക്കോട് പെൺകുട്ടികളുടെ വിഭാ​ഗത്തിലും മൂന്നാം സ്ഥാനം നേടി.

മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസഫ് പടിഞ്ഞാറേക്കര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി മാത്യു, സെക്രട്ടറി അനിൽ എ ജോൺസൺ, അമ്പയർ ബോർഡ് ചെയർമാൻ വിനോദ് കുമാർ എ.കെ, ജില്ലാ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി ടെനിസൺ പി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Comments: 0

Your email address will not be published. Required fields are marked with *