Flash News

മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന; അവകാശലംഘനത്തിന് നോട്ടീസ് നൽകാനൊരുങ്ങി പ്രതിപക്ഷം

കരാറുകാരുമായി എംഎൽഎമാർ മന്ത്രിയെ കാണരുതെന്ന പരാമർശത്തിൽ മുഹമ്മദ് റിയാസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാനൊരുങ്ങി പ്രതിപക്ഷം. സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് കെ.ബാബു വ്യക്തമാക്കി. വിവാദ പരാമർശത്തിൽ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ പറഞ്ഞതിൽ തെറ്റില്ലെന്നും കരാറുകാരുമായി എംഎൽഎമാർ വരരുതെന്നും മന്ത്രി ഇന്നും പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രവർത്തിയിൽ തെറ്റുണ്ടെന്ന് പറഞ്ഞ് എംഎൽഎയ്ക്ക് വരാം എന്നാൽ മറ്റൊരു മണ്ഡലത്തിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *